
മാന്നാർ: തൃക്കുരട്ടി മഹാദേവക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തേക്കു പ്രവേശിക്കുമ്പോൾ ആൽത്തറക്ക് പടിഞ്ഞാറേ മൂലയിൽ അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഒരു വലിയ കല്ല് കാണാം. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഈ കല്ലിനുപയോഗമുള്ളൂ. ശിവരാത്രി ദിനത്തിൽ അമ്പലത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് അതിവിശിഷ്ടമായ ശർക്കര പാനീയം ഇതിലാണ് തയ്യാറാക്കുന്നത്. മാന്നാറിലെ അതിപുരാതനമായ കോന്നാത്ത് കുടുംബാംഗങ്ങളാണ് ഇത് വിതരണം ചെയ്യുന്നത്.
ശിവരാത്രിയുടെ തലേദിവസം കല്ല് മരവി കഴുകിവൃത്തിയാക്കി ശർക്കരയും പച്ചവെള്ളവും എട്ടങ്ങാടിയും ചേർത്ത് പാനീയം തയ്യാറാക്കി ഇലവാട്ടി കല്ലിൻ്റെ വായവട്ടം മൂടികെട്ടുന്നു. ശിവരാത്രി ദിനത്തിൽ കാവടിയാട്ടം ക്ഷേത്രമതിൽ കെട്ടിനുള്ളിലേക്ക് കയറുമ്പോൾ ഈ അതിവിശിഷ്ടമായ പാനീയം ചിരട്ടയിൽ വിതരണം ചെയ്യും. ഈ ശർക്കര പാനീയം കുടിക്കാൻ ഭക്തരുടെ തിരക്കേറെയാണ്.
#തൃക്കുരട്ടിയിൽ ഇന്ന്
ശ്രീബലി രാവിലെ 7ന്, ഭാഗവതപാരായണം 7.30ന്, സഹസ്ര കലശാഭിഷേകം 10 മുതൽ ഉച്ചയ്ക്ക് 1 വരെ, വയലിൻ സോളോ 5 ന്, മാന്നാർ കെ.എസ്.ഇ.ബി യുടെ ആഭിമുഖ്യത്തിൽ ദീപാരാധന, ദീപക്കാഴ്ച, ആകാശക്കാഴ്ച 6.30 ന് , പഞ്ചാരിമേളം 7.30 ന്