മാവേലിക്കര: ഡി.വൈ.എഫ്‌.ഐ മാവേലിക്കര ബ്ലോക്ക് സമ്മേളനം ജില്ലാ സെക്രട്ടറി ആർ.രാഹുൽ ഉദ്ഘാടനം ചെയ്തു. നികേഷ് തമ്പി കൺവീനർ, സെൻസോമൻ, അനുപമ എന്നിവരടങ്ങുന്ന പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സുനീഷ് ബാബു രക്തസാക്ഷി പ്രമേയവും ആർ.വികാസ് അനുശോചന പ്രമേയവും ജില്ലാ ജോ.സെക്രട്ടറി സുരേഷ് കുമാർ സംഘടനാ റിപ്പോർട്ടും അഡ്വ.ആർ.ശ്രീനാഥ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേല്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.എസ് അരുൺകുമാർ എം.എൽ.എ, എം.എം അനസ് അലി, ജില്ലാ കമ്മിറ്റിയംഗം ശാന്തിഷ് ജൂൺ എന്നിവർ സംസാരിച്ചു. ആർ.ഹരിദാസൻ നായർ സ്വാഗതവും ജി.അജിത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികളായി എ.എ അക്ഷയ് (പ്രസിഡൻ്റ്), ആദർശ് വിശ്വനാഥൻ, ഗോകുൽ രംഗൻ, അനുപമ (വൈസ് പ്രസിഡൻ്റുമാർ), വിഷ്ണു ഗോപിനാഥ് (സെക്രട്ടറി), സുനീഷ് ബാബു, സന്ദീപ്, അനന്തു (ജോ.സെക്രട്ടറിമാർ), സെൻ സോമൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വൈകിട്ട് ചെട്ടികുളങ്ങര കോയിക്കത്തറ ജംഗ്ഷനില്‍ ഗസല്‍ ഗായകന്‍ അലോഷി നയിച്ച ഗസല്‍പൂക്കും സന്ധ്യയില്‍ ഗസല്‍രാവ് അരങ്ങേറി.