ചേർത്തല: മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കെ.എൻ.സെയ്തുമുഹമ്മദിന്റെ രണ്ടാം ചരമ വാർഷികം ഇന്ന് ആചരിക്കും. സെയ്തുമുഹമ്മദ് മെമ്മോറിയൽ ചാരി​റ്റബിൾ സൊസൈ​റ്റിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ ചടങ്ങ്.എൻ.എസ്.എസ് യൂണിയൻ ഹാളിൽ രാവിലെ 10.30 ന് ചേരും. സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വ. കെ.ജെ സണ്ണി അദ്ധ്യക്ഷത വഹിക്കും. മുൻ കേന്ദ്രമന്ത്റി വയലാർ രവി ചികിത്സ സഹായം വിതരണം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബു പ്രസാദ് മുഖ്യപ്രഭാഷണം നടത്തും.