മാന്നാർ: പാവുക്കര 553 -ാം എസ്. എൻ. ഡി. പി ശാഖാ യോഗത്തിന്റെ 84 -ാമത് വാർഷിക പൊതുയോഗം ശാഖാ സദ്യാലയ ഹാളിൽ നടന്നു. മാന്നാർ എസ്എൻഡിപി യൂണിയൻ കൺവീനർ ജയലാൽ എസ്. പടീത്തറ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് എൻ.സതീശൻ സ്വാഗതം പറഞ്ഞു. മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ ഡോ.എം.വി വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം ഹരി പാലമൂട്ടിൽ, വനിതാ സംഘം പ്രസിഡന്റ് സിന്ധു സുഭാഷ്, ശാഖാ വൈസ്പ്രസിഡന്റ് കെ.കെ സഹദേവൻ നന്ദി​ പറഞ്ഞു.