domestic

ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഗാർഹിക തൊഴിലാളികൾക്ക് അംഗത്വം നൽകുന്നതിനുള്ള ഊർജ്ജിത നടപടികളുടെ ഭാഗമായി മാർച്ച് അഞ്ച് മുതൽ 15 വരെ ജില്ലാ ഓഫീസിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തും.

മറ്റ് ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളല്ലാത്ത ജില്ലയിലെ ഗാർഹിക തൊഴിലാളികൾക്ക് ഓഫീസിൽ നേരിട്ടെത്തി അംഗത്വം നേടാം. രജിസ്ട്രേഷൻ ഫീസ്: 25 രൂപ. മാസം 100 രൂപയാണ് അംശാദായം. പ്രായപരിധി- 18നും 58നും മധ്യേ. അപേക്ഷയോടൊപ്പം ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, വയസ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പുകൾ ഹാജരാക്കണം. ഫോൺ: 0477 2241455.