ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 7.4 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ആക്സിയൽ ഫ്ലോ പമ്പ് പ്രവർത്തിച്ചു തുടങ്ങി.അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ 16 ഏക്കർ വരുന്ന പാട്ടത്തറ നൂറുപറ പാടശേഖരത്താണ് കാര്യക്ഷമത കൂടിയതും അറ്റകുറ്റപ്പണി കുറഞ്ഞതുമായ പമ്പ് സ്ഥാപിച്ചത്. 25 എച്ച്. പിയുടെ പമ്പാണ് സ്ഥാപിച്ചത്. എച്ച് .സലാം എം .എൽ. എ പമ്പ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബി.വിദ്യാനന്ദൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി .അഞ്ജു, പഞ്ചായത്ത് പ്രസിഡന്റ് കെ .കവിത, വൈസ് പ്രസിഡന്റ് പി. രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.ജയരാജ്, ശ്രീജാ രതീഷ്, സതി രമേശൻ, അഡ്വ.പ്രദീപ്തി സജിത്ത്, പാടശേഖര സമിതി സെക്രട്ടറി സജിത്ത്, പ്രസിഡന്റ് ചന്ദ്രൻ, എം. എം.റജി എന്നിവർ സംസാരിച്ചു. ബ്ലോക്ക് ഡിവിഷൻ അംഗം വി .അനിത സ്വാഗതം പറഞ്ഞു.