ph

കായംകുളം: കേരള സർവകലാശാലയുടെ പത്തിയൂർ യു. ഐ ടി​ റീജിയണൽ സെന്ററിൽ പുതുതായി സജ്ജീകരിച്ച ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം യു. പ്രതിഭ എം.എൽ.എ നിർവഹിച്ചു.

യു. ഐ. ടി​ പ്രിൻസിപ്പൽ ഡോ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു, ജില്ലാ പഞ്ചായത്ത് അംഗം കെ. ജി സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റ്എൽ.ഉഷ, എൻ. സുകുമാരപിള്ള , പഞ്ചായത്തു മുൻ പ്രസിഡന്റുമാരായ വി. പ്രഭാകരൻ, കെ. സുകുമാരൻ എന്നിവർ സംസാരിച്ചു .
കെ. എച്ച് ബാബുജാൻ (ചെയർമാൻ ),ബിപിൻ സി. ബാബു , കെ. ജി സന്തോഷ്, വി. പ്രഭാകരൻ (വൈസ് ചെയർമാൻമാർ ),കോളേജ് പ്രിൻസിപ്പൽ ഡോ. കെ. സന്തോഷ് ( കൺവീനർ )ആയും 27 അംഗ വികസന സമിതിയെ യോഗം തിരഞ്ഞെടുത്തു. ഇംഗ്ലീഷ് വിഭാഗം മേധാവി എസ്.ശരൺ സ്വാഗതവും പി. ടി​. എ സെക്രട്ടറി ടി.ആർ രേഷ്മ നന്ദിയും പറഞ്ഞു .