അമ്പലപ്പുഴ: സംസ്ഥാനത്തെ ഒ.ബി.സി ഗ്രൂപ്പ്‌ 8 ൽ ഉൾപെടുത്തിയിട്ടുള്ള 81 പിന്നാക്കസമുദായങ്ങൾക്ക്‌ കേവലം മൂന്നു ശതമാനം സംവരണം മാത്രം ലഭിച്ചുകൊണ്ടിരിക്കെ പുതിയതായി 41സമുദായങ്ങളെ കൂടി ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുവാനുള്ള മന്ത്രിസഭാ യോഗ തീരുമാനം പുനഃ പരിശോധിക്കണമെന്ന് വിളക്കിത്തലനായർ സമാജം കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പിന്നാക്ക സമുദായങ്ങൾക്ക് ദോഷകരമായി മാറുന്ന സാമൂഹ്യ നീതി നിഷേധനടപടിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . സമാജം പ്രസിഡന്റ്‌ എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു .രക്ഷാധികാരി അഡ്വ .കെ. ആർസുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം .എൻ. മോഹനൻ, കെ. എസ് .രമേശ്‌ബാബു ,അനിൽ കുമാർ, വി. ജി.മണിലാൽ സാവിത്രി, ബിജു, പ്രമോദ്, പ്രദിപ്, സജീവ് സത്യൻ,തുടങ്ങിയവർ സംസാരിച്ചു.