ambala

അമ്പലപ്പുഴ: ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. അമ്പലപ്പുഴ ഡി.വെ.എസ്‌.പി എസ്.ടി. സുരേഷ് കുമാർ സല്യൂട്ട് സ്വീകരിച്ചു. എസ്.ഐ എസ്. ദ്വിജേഷ് മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, പി.ടി.എ. പ്രസിഡന്റ് ആർ.ജയരാജ്, പ്രഥമാദ്ധ്യാപിക വി. ഫാൻസി , സി.പി. ഒ ജി. ജയൻ തുടങ്ങിയവർ സംസാരിച്ചു.