koya

ആലപ്പുഴ: ഔദ്യോഗിക സർവ്വീസിൽ നിന്ന് വിരമിക്കുന്ന ജില്ലാ കളക്ടർ എ.അലക്സാണ്ടറിന് ആശംസകളുമായി എത്തിയ പൊതുപ്രവർത്തകൻ നവാസ് കോയയെ കളക്ടർ സ്വീകരിച്ചത് ആശംസകളുമായാണ്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനം നടത്തുന്നയാളാണ് നവാസ് കോയ. ഇന്നലെ കളക്ടറുടെ ചേമ്പറിൽ യാത്രയയപ്പ് നൽകാനെത്തിയപ്പോഴാണ് തുടർപ്രവർത്തനങ്ങൾക്ക് ആശംസയും സഹായവും വാഗ്ദാനം ചെയ്ത കത്ത് കളക്ടർ നവാസ് കോയയ്ക്ക് നൽകിയത്.