ambala

അമ്പലപ്പുഴ: ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നീർക്കുന്നം കളപ്പുരക്കൽ ശ്രീ ഘണ്ടാകർണസ്വാമി ക്ഷേത്രത്തിൽ മീനൂട്ട് ചടങ്ങ് പരമ്പരാഗതമായ രീതിയിൽ നടത്തി.രാവിലെ ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജക്ക് ശേഷം സുകുമാരൻ തന്ത്രികളുടെ മുഖ്യ കാർമികത്വത്തിലാണ് മീനൂട്ട് ചടങ്ങ് നടന്നത്. മീനൂട്ട് കടവിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ മത്സ്യങ്ങളുടെ രൂപം കളം വരച്ചതിന് ശേഷം പ്രത്യേക പൂജകളും നടന്നു. നൂറു കണക്കിന് ഭക്തരാണ് മീനുട്ട് ചടങ്ങിലും സമുദ്ര പൂജയിലും പങ്കെടുത്തത്. മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനാണ് ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഈ പ്രത്യേക ചടങ്ങ് നടത്തുന്നത്.ചടങ്ങിന്റെ ഭദ്രദീപ പ്രകാശന കർമം ക്ഷേത്ര യോഗം പ്രസിഡന്റ് സനൽ കുമാർ നിർവഹിച്ചു.