ആലപ്പുഴ: നഗരസഭയിൽ ഭവന പദ്ധതികൾക്കായി വീട് പൊളിച്ച് വാടക വീടുകളിലും താത്കാലിക ഷെഡുകളിലും കഴിയുന്ന ഗുണഭോക്താക്കൾക്ക് എട്ട് മാസമായി പണം നൽകാത്ത നടപടിയിൽ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു. അജണ്ടയിന്മേൽ വിയോജനവും രേഖപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതം ലഭിച്ചിട്ടും നഗരസഭ വിഹിതം അടയ്ക്കാത്തത് കൊണ്ടാണ് ഗുണഭോക്താക്കൾക്ക് ഗഡുക്കൾ നൽകുവാൻ സാധിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ.റീഗോ രാജു കുറ്റപ്പെടുത്തി.സർക്കാർ നിർദ്ദേശം അനുസരിച്ച് ഇപ്രകാരം നഗരസഭയെ പിന്നോട്ടടിക്കുന്ന അജണ്ടയിലെ തീരുമാനത്തിന്മേലാണ് പ്രതിപക്ഷംഗങ്ങളായ അഡ്വ.റീഗോ രാജു,സജേഷ് ചാക്കുപറമ്പിൽ, പി.എസ്.ഫൈസൽ, കൊച്ചുത്രേസ്യാമ്മ ജോസഫ്, സുമം സ്‌കന്ദൻ, ജി.ശ്രീലേഖ, അമ്പിളി അരവിന്ദ്, കെ.എ.ജെസിമോൾ, പി.ജി.എലിസബത്ത്, ബിജി ശങ്കർ തുടങ്ങിയവർ വിയോജനം രേഖപ്പെടുത്തി.