ആലപ്പുഴ: ഹയർസെക്കൻഡറി സ്കൂളുകളിലെ ക്ലർക്ക്, മീനിയൽ, ലൈബ്രേറിയൻ തസ്തികകളിൽ നിയമനം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുക, ആനുകൂല്യങ്ങൾ തിരിച്ച് പിടിക്കുന്നത് ഒഴിവാക്കുക, സ്പാർക്ക് പ്രശ്നങ്ങൾ പരിഹരിക്കുക, അനദ്ധ്യാപക - വിദ്യാ‌ർത്ഥി ആനുപാതം കാലോചിതമായി പരിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഏയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ പ്രതിനിധികൾ സ്പീക്കർ എം.ബി.രാജേഷ്, എ.എം.ആരിഫ് എം.പി എന്നിവർക്ക് നിവേദനം നൽകി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് മാത്യു, സെക്രട്ടറി ഹരീഷ്, പ്രസിഡന്റ് ഓമനക്കുട്ടൻ, സഫർ, ഷമീർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.