
ചേർത്തല: കേരളം എൽ.ഡി.എഫ് ഭരണത്തിൽ ഗുണ്ടാ വിളയാട്ടത്തിന്റെ കേന്ദ്രമായി അധഃപ്പതിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.വയലാറിൽ ദേവകി കൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..പൊലീസിനെ നിഷ്‌ക്രിയരാക്കി പഴയ സെൽ ഭരണത്തിലേക്ക് സി.പി.എം മൂക്കുകുത്തിയിരിക്കുകയാണെന്നും ഇതിനെതിരെ കോൺഗ്രസ് ശക്തമായി പ്രതികരിക്കുമെന്നും വി. ഡി സതീശൻ പറഞ്ഞു.കെ.ആർ. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാർ, എ.എ. ഷുക്കൂർ, നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ഡി. സുഗതൻ, മഹിളാകോൺഗ്രസ് പ്രസിഡന്റ് ജെ.ബി മേത്തർ, സി.കെ. ഷാജിമോഹൻ, എസ്. ശരത്, ബി.ബൈജു, അനിൽ ബോസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എൻ. അജയൻ, ഐസക് മാടവന, മധു വാവക്കാട്, ടി.എച്ച്. സലാം, ടി.ജി. രഘുനാഥ പിള്ള, ജയലക്ഷ്മി അനിൽകുമാർ, ബിന്ദു ബൈജു, പി. ഉണ്ണികൃഷ്ണൻ,ഡി.സി.സി ഭാരവാഹികളായ സജി കുര്യാക്കോസ്,സി.വി. തോമസ്, ആർ.ശശിധരൻ, സി.ഡി. ശങ്കർ,കെ.ജെ.സണ്ണി, ടി.എസ്. ബാഹുലേയൻ, ജെയിംസ് ചിങ്കുത്തറ തുടങ്ങിയവർ സംസാരിച്ചു. രാവിലെ ദേവകി കൃഷ്ണൻ സ്മൃതി മണ്ഡപത്തിൽ വയലാർ രവിയുടെ സാന്നിദ്ധ്യത്തിൽ നടന്ന പുഷ്പാർച്ചനയിൽ നേതാക്കൾ പങ്കെടുത്തു.