ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ചെറുകര ശാഖായോഗത്തിന്റെ ചെറുകര ജ്ഞാനേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം ഇന്ന് നടക്കും. രാവിലെ 5 ന് 108-കുടം ധാരയോട് കൂടി വിശേഷാൽ അഭിഷേകം,5.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,9 ന് വിശേഷാൽ രുദ്രമന്ത്രത്താൽ കഷായ ധാര, അഷ്ടാഭിഷേകം,10 ന് ഉമാമഹേശ്വര പൂജ,വൈകിട്ട് 6 ന് വിശേഷാൽ ദീപാരാധന,രാത്രി 12 ന് മഹാശിവരാത്രി പൂജ എന്നിവ നടക്കും.