കുട്ടനാട്: അപ്പുക്കുട്ടൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കായി തലവടി സർഗം ആർട്ട്സ് ആൻഡ് സ്പോട്സ് ക്ലബിന്റെ നേതൃത്വത്തിൽനടന്ന ബോളിബാൾ ടൂർണമെന്റിൽ പച്ച സിക്സസ് വിജയികളായി .വിന്നേഴ്സ് ഹരിപ്പാടിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. സമാപന സമ്മേളനം ഓൺലൈനായി കൊടിക്കുന്നിൽ സുരേഷ് എം. പി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അരുൺപുന്നശേരി അദ്ധ്യക്ഷനായി. സി .ഡി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് സമ്മാനദാനം നിർവഹിച്ചു. തലവടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി എബ്രഹാം ,ജെ.ടി.റാംസെ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രിയ അരുൺ, കെ.പി.വിശാഖ്, ജോജി.ജെ.വൈലപ്പിള്ളി, സി.പി.സൈജേഷ് തുടങ്ങിയവർ സംസാരിച്ചു.