ചേർത്തല: പ്രവേശന പരീക്ഷ പരിശീലന രംഗത്ത് ഒരുപതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന സ്പാർക്ക് എജ്യൂക്കേഷന്റെ പുതിയ ഓഫീസും ക്ലാസ് മുറികളും 2ന് രവിലെ 9ന് ന്ത്റിപി.പ്രസാദ് ഉദ്ഘാടനംചെയ്യും.ഹയർ സെക്കൻഡറി വിദ്യാദ്യാസത്തോടൊപ്പം പ്രവേശനപരീക്ഷ പരിശീലനവും നൽകുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സുകൾക്കൊപ്പം പ്ലസ് വൺ,പ്ലസ്ടു ലോംഗ് ടേം,റിപ്പീറ്റേഴ്സ് ക്ലാസുകൾ,ജെ.ഇ.ഇ,നീറ്റ്, ഐ.ഐ.എസ്.ഇ.ആർ,കെ.വി.പി.വൈ,എൻ.ടി.എസ്.ഇ തുടങ്ങിയ പരീക്ഷകൾക്കായൊരുങ്ങുന്ന 7മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫൗണ്ടേഷൻ ക്ലാസുകൾ മുതലായവയും ഇവിടെ നടക്കുന്നുണ്ട്.വിദഗ്ദ്ധരായ ഇവിടുത്തെ അദ്ധ്യാപകരുടെപരിശീലനത്തിലൂടെ നിരവധി വിദ്യാർത്ഥികൾ രാജ്യത്തെ ഏറ്റവും മികച്ച ഉന്നതസാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയിട്ടുണ്ട്.കൂടുതൽ പഠന സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി മികച്ച ലൈബ്രറിയുംഹോസ്റ്റൽ സൗകര്യവുമേർപ്പെടുത്തിയിട്ടുണ്ട്. ചേർത്തല കൂടാതെ കായംകുളത്തും കോട്ടയത്തും ഓരോപരിശീലന കേന്ദ്രങ്ങളും സ്പാർക്ക് എജ്യൂക്കേഷ ന്റേതായുണ്ട്. ചടങ്ങിൽ ചേർത്തല മുനിസിപ്പൽ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ മുഖ്യാതിഥിയാകും.വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,പ്രതിപക്ഷ നേതാവ് പി.ഉണ്ണികൃഷ്ണൻ, കൗൺസിലർ രാജശ്രീ ജ്യോതിസ്,മുഹമ്മ കെ.ഈ. കാർമ്മൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ഡോ.സാംജി വടക്കേടംഎന്നിവർ എന്നിവർ സംസാരിക്കും.