ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ് .പി.യു) സനാതനം യൂണിറ്റിന്റെ വാർഷികം ജില്ലാ വൈസ് പ്രസിഡന്റ് ബി.ജീവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഏ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ ട്രഷറർകെ.സോമനാഥപിള്ള,ലെയ്സൻ ആഫിസർ,കെ.കെ.രാമചന്ദ്രൻ,വരണാധികാരി മേഴ്സിഡയാന മാസിഡോ,സെക്രട്ടറി പി.ജയാനന്ദ,രക്ഷാധികാരി വി.പി.മണിയൻ,ട്രഷറർ എഡ്വാൻമാസിഡോ,ഗുരുദാസ് ,നാണിക്കുട്ടി,കെ.ബി.സാധുജൻ,എസ്.ചന്ദ്രബോസ്,എം.എം.ബഷീർ,കെ.എം.മഹാൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എ.ശശീന്ദ്രൻ(പ്രസിഡന്റ്),പി.ജയാനന്ദ(സെക്രട്ടറി),എഡ്വാൻ മാസിഡോ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.