
ന്യൂഡൽഹി: മൂന്നുവർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തും.നിലവിൽ ഡൽഹിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലേക്കും ജമ്മുകാശ്മീരിലെ കത്രയിലേക്കും രണ്ട് ട്രെയിനുകൾ ഓടുന്നുണ്ട്.
അലുമിനിയത്തിൽ നിർമ്മിച്ചതിനാൽ ഭാരക്കുറവും ബുള്ളറ്റ് ട്രെയിനുകൾക്ക് സമാനമായ എയ്റോഡൈനാമിക് രൂപകൽപന മൂലം അതിവേഗവും സഞ്ചരിക്കും. ഇന്ത്യയിൽ 180 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്.
ചെന്നൈെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ രൂപകൽപന ചെയ്ത ട്രെയിൻ പൂർണമായും തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. റായ്ബറേലി, കപൂർത്തല ഫാക്‌ടറികളിലും കോച്ചുകൾ നിർമ്മിക്കുന്നു.