metro

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിൽ സംസ്ഥാനത്തെ ഐ.ഐ.ടി, ഐ.ഐ.എം.എൻ.ഐ.ടികൾക്കും പ്രളയ ദുരന്തം നേരിടാനും കേ‌ന്ദ്ര സഹായം. പ്രളയ ദുരന്തത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 450 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചു. കഴിഞ്ഞ ബഡ്ജറ്റിൽ കാക്കനാട്ടേക്കുള്ള 11.5 കിലോമീറ്റർ പാതയ്ക്കായി കൊച്ചി മെട്രോയ്ക്ക് 1957.05 കോടി അനുവദിച്ചിരുന്നുവെങ്കിലും ഇത്തവണ തുകയൊന്നും നീക്കിവെച്ചില്ല.

സംസ്ഥാനത്തെ കേന്ദ്ര സ്ഥാപനങ്ങൾക്ക് വകയിരുത്തിയ തുക

ബ്രാക്കറ്റിൽ 2021- 22 ലെ ബഡ്ജറ്റ് വിഹിതം

കൊച്ചിൻ പോർട്ട് ട്രസ്റ്റ് : 23.88 കോടി (33.07 കോടി )

കൊച്ചിൻ കപ്പൽശാല : 400 കോടി (400 കോടി)

തിരുവനന്തപുരം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്: 13.90 കോടി (16 കോടി)

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഉൾപ്പെടെ കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സ്വയംഭരണ സ്ഥാപനങ്ങൾക്ക്: 830.82 കോടി (806.91 കോടി)

വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി 115 കോടി (112 കോടി)

എച്ച്.എം.ടി: 25.21 കോടി (26.21 കോടി)

ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ 24 സ്വയംഭരണ സ്ഥാപനങ്ങൾക്ക്:1,​500 കോടി (1,​488 കോടി)

കായംകുളം ഉൾപ്പെടെ എൻ.ടി.പി.സി താപനിലയങ്ങൾക്ക്: 22,​454 കോടി ( 23,736 കോടി)

തിരുവനന്തപുരത്തേത് ഉൾപ്പെടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ഫോർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സ്ഥാപനങ്ങൾക്ക് (ഐസർ):1,​379.53 കോടി (946 കോടി)

പാലക്കാട് ഉൾപ്പെടെയുള്ള ഐ.ഐ.ടികൾക്ക്: 8,​495 കോടി (7,​686.02 കോടി)

കോഴിക്കോട് അടക്കമുള്ള ഐ.ഐ.എമ്മുകളുടെ വികസനത്തിന്: 653.92 കോടി ( 476 കോടി)

കോഴിക്കോട് ഉൾപ്പെടെയുള്ള എൻ.ഐ.ടികൾക്ക്: 4,​364 കോടി (3,​935 കോടി)

ഫാക്ട് ഉൾപ്പെടെയുള്ള രാസവള നിർമ്മാണ പൊതുമേഖലാ സ്ഥാപനങ്ങൾക്ക്: 0.06 കോടി ( 444.63 കോടി)

റബർ ബോർഡ്: 268.76 കോടി (190 കോടി)

ടീ ബോർഡ്: 131.92 കോടി (375 കോടി)

കോഫി ബോർഡ്: 226.21 കോടി (180 കോടി)

സ്പൈസസ് ബോർഡ് :115.50 കോടി (100 കോടി)

കശുഅണ്ടി കയറ്റുമതി പ്രൊമോഷൻ കൗൺസിൽ: ഇല്ല (5 കോടി)

കൊച്ചി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി:116 കോടി (110 കോടി)

വി.എസ്.എസ്.സി, എൽ.പി.എസ്.സി തുടങ്ങിയ സ്ഥാപനങ്ങൾക്ക്: 10,​534.50 കോടി (10,​250.16 കോടി)

കേരളത്തിന് നികുതി വിഹിതം 15720 കോടി

ന്യൂഡൽഹി: കേന്ദ്ര ബഡ്ജറ്റിൽ അടുത്ത സാമ്പത്തികവർഷം കേന്ദ്ര നികുതി വിഹിതമായി കേരളത്തിന് നീക്കിവച്ചത് 15720.5 കോടി രൂപ (1.925 ശതമാനം). 2021-22 ബഡ്ജറ്റിൽ 14332.12 കോടിയായിരുന്നു വിഹിതം. നടപ്പു സാമ്പത്തിക വർഷത്തെ പുതുക്കിയ കണക്കുപ്രകാരം ഇത് 13943.91 കോടിയായി. വിഹിതം ഇങ്ങനെ: ജി.എസ്.ടി വിഹിതം-5161.85 കോടിരൂപ, ആദായ നികുതി വിഹിതം-4740.61 കോടിരൂപ, എക്സൈ് തീരുവ വിഹിതം-212.31 കോടിരൂപ, കോർപ്പറേഷൻ നികുതി വിഹിതം- 4908.54 കോടിരൂപ, സേവന നികുതി വിഹിതം-15.78 കോടിരൂപ, കസ്റ്റംസ് തീരുവ വിഹിതം-681.59 കോടിരൂപ.