vaccine

ന്യൂഡൽഹി: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ 15-17 പ്രായക്കാർക്ക് വാക്സിന്റെ രണ്ടാം ഡോസ് ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ജനുവരി മൂന്നിന് കൊവാക്സിൻ ഒന്നാം ഡോസ് നൽകിത്തുടങ്ങിയവർക്ക് രണ്ടാം ഡോസിനുള്ള 28 ദിവസത്തെ ഇടവേള 31ന് പിന്നിട്ട സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. 42ലക്ഷം കുട്ടികൾ രണ്ടാം ഡോസിന് യോഗ്യത നേടിയിട്ടുണ്ട്. കൊവിൻ പോർട്ടലിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർ വാക്സിനെടുക്കുന്നുവെന്ന് ഉറപ്പാക്കണം. കുട്ടികളിലെ രണ്ടാം ഡോസ് വാക്സിനേഷനായി രക്ഷിതാക്കളെ അടക്കം ഉൾപ്പെടുത്തി ബോധവത്ക്കരണം നടത്തണം. ഒന്നാം ഡോസ് ഇനിയും എടുക്കാൻ ബാക്കിയുള്ള കുട്ടികളുടെ കാര്യത്തിലും അടിയന്തര നടപടിയെടുക്കാനും നിർദ്ദേശമുണ്ട്.