
ന്യൂഡൽഹി: സിൽവർ ലൈനിൽ കേന്ദ്രാനുമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ എം.പിമാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം പറഞ്ഞു. അനുമതിക്ക് സമർപ്പിച്ച പദ്ധതികളുടെ വ്യക്തതയ്ക്കായി കൂടുതൽ വിശദാംശങ്ങൾ ചോദിക്കുന്നത് സാധാരണ നടപടിയാണ്.
പദ്ധതിക്ക് കേന്ദ്രം അന്തിമ അനുമതി നൽകിയിട്ടില്ലെന്ന് എല്ലാവർക്കുമറിയാം. കേരളത്തോട് കൂടുതൽ വിശദാംശങ്ങൾ ചോദിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ചേ തീരുമാനമെടുക്കൂ എന്നും എംപിമാർ റെയിൽവേ മന്ത്രിയെ സന്ദർശിപ്പോൾ പറഞ്ഞിരുന്നു. ഇതേ കാര്യമാണ് ലോക് സഭയിലും ആവർത്തിച്ചത്.
സമ്മർദ്ദം ചെലുത്തി സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിന് പകരം വ്യാജ പ്രചാരണം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പ്രതിപക്ഷ എം.പിമാർ ശ്രമിക്കുന്നതെന്നും എളമരം ആരോപിച്ചു.