
ന്യൂഡൽഹി:ആറ് ജുഡിഷ്യൽ ഓഫീസർമാരെ ഡൽഹി ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു. ഫെബ്രു.1 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനും ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എ.എം ഖാൻ വിൽക്കർ എന്നിവർ അംഗങ്ങളുമായ സുപ്രീം കോടതി കൊളീജിയം യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
പൂനം എ.ബാംബ, നീന ബൻസാൽ കൃഷ്ണ, സ്വർണ്ണ കാന്ത് ശർമ്മ എന്നീ വനിതാ ജുഡിഷ്യൽ ഓഫീസർമാരും ദിനേശ് കുമാർ ശർമ്മ, അനൂപ് കുമാർ മെൻദിരട്ട, സുധീർ കുമാർ ജയ്ൻ എന്നിവരുമടക്കം 6 പേരാണ് പട്ടികയിലുള്ളത്.