
ന്യൂഡൽഹി: ഇന്ത്യയെ ആധുനിക ലോകത്തേക്ക് നയിക്കാൻ ആവശ്യമായ പ്രധാന സവിശേഷതകൾ അടങ്ങിയതാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക മേഖലയിൽ വിപ്ളവം കൊണ്ടുവരുന്ന നിരവധി നിർദ്ദേശങ്ങൾ ബഡ്ജറ്റിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാശ്രയ, ആധുനിക ഇന്ത്യ സൃഷ്‌ടിക്കുകയെന്ന ലക്ഷ്യം മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റിൽ കണ്ടത്. കഴിഞ്ഞ ഏഴുവർഷത്തെ ബി.ജെ.പി ഭരണത്തിലെ തീരുമാനങ്ങൾ മൂലം രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വികസിക്കുകയാണ്. ലോകം ഇന്ത്യയെ മറ്റൊരു വീക്ഷണകോണിലൂടെയാണ് ഇന്ന് വീക്ഷിക്കുന്നത്.
സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തു പകരുന്ന രീതിയിൽ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒാരോ പൗരനും ചുമതല നിർവഹിക്കാനുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രി പറഞ്ഞു. "