ന്യൂഡൽഹി: കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിനുകൾ കേരളത്തിൽ ഇപ്പോഴുള്ള ബ്രോഡ്ഗേജ് പാതയിൽ ഒാടിച്ച് അതിവേഗ ട്രെയിൻ എന്ന ആവശ്യം നിറവേറ്റാനാകുമോ എന്ന ലോക്‌സഭയിലെ എൻ.കെ.പ്രേമചന്ദ്രന്റെ ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാതെ കേന്ദ്ര റെയിൽവേ സഹമന്ത്രി. കെ റെയിലിന്റെ അനുമതിയുമായി ബന്ധപ്പെട്ട് രേഖാമൂലം നൽകിയ മറുപടിക്ക് അനുബന്ധമായാണ് പ്രേമചന്ദ്രൻ ഇക്കാര്യം ചോദിച്ചത്. എന്നാൽ, ചോദ്യം യഥാർത്ഥ വിഷയവുമായി ബന്ധപ്പെട്ടതല്ലെന്ന മറുപടിയാണ് റെയിൽവെ സഹമന്ത്രി റാവുസാഹബ് ദൻവെ നൽകിയത്. വ്യക്തമായ ഉത്തരം നൽകണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ ബഹളം വച്ചു.