cancer

'പരിരക്ഷാ വിടവ് അടയ്ക്കുക എന്നതാണ് ഇക്കൊല്ലത്തെ ലോക കാൻസർ ദിനത്തിന്റെ വിഷയം. കാൻസർ ബാധിതരുടെയും കാൻസർ രോഗികളെ പരിചരിക്കുന്നവരുടെയും മാനസികാവസ്ഥ വിവരണാതീതമാണ്. രോഗനിർണയം, ശസ്ത്രക്രിയ, റേഡിയോ തെറാപ്പി, കീമോതെറാപ്പി, സാന്ത്വന പരിചരണം എന്നിങ്ങനെ കാൻസർ പരിചരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിടവുകൾ ഉണ്ടെങ്കിൽ, നിരാശ സങ്കല്പിക്കാൻ പോലും കഴിയില്ല.എന്തെന്നാൽ പരിചരണത്തിന്റെ അനുയോജ്യമായ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാൻ ഏതൊരു ആരോഗ്യ സംവിധാനത്തിനും വളരെ സമയമെടുക്കും. ചില സമയങ്ങളിൽ മെഡിക്കൽ സൗകര്യങ്ങളുടെ കുറവുണ്ടാകാം അല്ലെങ്കിൽ ചികിത്സ വളരെ ചെലവേറിയതായിരിക്കാം. അതിതീവ്രഘട്ടത്തിലുള്ള രോഗികൾക്ക് സാന്ത്വന ചികിത്സയ്ക്കുള്ള വ്യവസ്ഥയുടെ ആവശ്യവും ഏറെയാണ്. ഫലത്തിൽ, കാൻസർ പരിചരണത്തിന്റെ ഓരോ ഘട്ടത്തിലും പ്രതീക്ഷകളിലും യഥാർത്ഥ സാഹചര്യങ്ങളിലും വിടവുകൾ ഉണ്ട്.

ഈ പശ്ചാത്തലത്തിൽ, ദേശീയ ആരോഗ്യ നയം (2017), ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ,പ്രധാനമന്ത്രി- ജൻ ആരോഗ്യ യോജന, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന എന്നിവ കാൻസർ മേഖലയിൽ നടത്തുന്ന പ്രത്യേക പരിശ്രമങ്ങൾ ശ്രദ്ധേയമാണ്.കാൻസർ പ്രതിരോധിക്കുകയും തടയുകയും ചെയ്യുന്നതിനുള്ള ദേശീയപരിപാടിയിലൂടെ കാൻസറിന്റെ പ്രധാന കാരണങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള പരിശ്രമങ്ങളും രാജ്യത്ത് നടത്തുന്നുണ്ട്.

ത്രിതീയ കാൻസർ പരിരക്ഷാ കേന്ദ്ര പദ്ധതിക്ക് കീഴിൽ സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകളും ത്രിതീയ കാൻസർ പരിരക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഗ്രാന്റുകൾ നൽകുന്നുണ്ട്.കാൻസർ നിയന്ത്രിക്കാൻ രാജ്യത്ത് സ്വീകരിച്ചുവരുന്ന നടപടികൾ ചരിത്രപരമാണ് .

( കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറിയാണ് ലേഖകൻ)