
ന്യൂഡൽഹി: ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ വാഹനത്തിന് നേരെ അജ്ഞാതസംഘം വെടിവച്ചു.
ഇന്നലെ വൈകിട്ട് മീററ്റിലെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഡൽഹിയിലേക്ക് മടങ്ങുന്ന വഴി ഒരു ടോൾ പ്ലാസയ്ക്ക് സമീപം വച്ച് നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നുവെന്നും രണ്ട് ബുള്ളറ്റുകൾ കാറിൽ തറച്ചതായും ഒവൈസി അറിയിച്ചു. നാലു റൗണ്ട് വെടിവച്ചു. പിന്നാലെ അക്രമിസംഘം ആയുധങ്ങൾ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. ട്വിറ്ററിലൂടെയാണ് ഒവൈസി ആക്രമണ വിവരം പുറത്ത് വിട്ടത്. ആക്രമണത്തിൽ തനിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും സംഭവസ്ഥലത്ത് നിന്നും മറ്റൊരു വാഹനത്തിൽ ഡൽഹിയിലേക്ക് തിരിച്ചതായും ഒവൈസി പറഞ്ഞു. സംഭവത്തിൽ മീററ്റ് പൊലീസ് അന്വേഷണം തുടങ്ങി.