
ന്യൂഡൽഹി: നാഷണൽ ബോർഡ് ഒാഫ് എക്സാമിനേഷൻസ് (എൻ.ബി.ഇ) മാർച്ച് 12ന് നടത്താൻ നിശ്ചയിച്ചിരുന്ന 2022 ലെ നീറ്റ് പി.ജി പ്രവേശന പരീക്ഷ ആറു മുതൽ എട്ടാഴ്ചത്തേക്ക് നീട്ടാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
2021ലെ പി.ജി കൗൺസലിംഗ് നീണ്ടതും ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ മതിയായ സമയമില്ലെന്ന എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ പരാതിയും പരിഗണിച്ചാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നൽകിയ ഹർജി സുപ്രീംകോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും.