ugc

ന്യൂഡൽഹി: യുണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷൻ (യു.ജി.സി) ചെയർമാനായി ജവഹർലാൽ നെഹ്റു സർവകലാശാലാ വൈസ് ചാൻസലർ എം. ജഗദീഷ് കുമാറിനെ നിയമിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. ജെ.എൻ.യുവിൽ പാർലമെന്റ് ഭീകരാക്രമണ കേസിലെ പ്രതി അഫ്സൽ ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതും നജീബ് അഹമ്മദ് എന്ന വിദ്യാർത്ഥിയെ കാണാതായതും ഇദ്ദേഹം വി.സിയായിരിക്കെയാണ്. തെലങ്കാന സ്വദേശിയാണ്.