uniform-civil-code

ന്യൂഡൽഹി: സി.പി.എം എതിർപ്പിനെ തുടർന്ന് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള കമ്മിറ്റിക്കായി നിയമനിർമാണം നടത്താൻ വ്യവസ്ഥയുള്ള സ്വകാര്യ ബിൽ അവതരണം നടന്നില്ല. ബി.ജെ.പി അംഗം ഡോക്ടർ കിറോഡി ലാൽ മീണയുടെ പേരിൽ ഇന്നലെ രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും എതിർപ്പിനെ തുടർന്ന് അദ്ദേഹം പിന്മാറുകയായിരുന്നു.

ഈ സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി നൽകരുതെന്ന് സി.പി.എം നേതാവ് എളമരം കരീം എം.പി രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന് കത്ത് നൽകിയിരുന്നു. മുമ്പ് മൂന്നു തവണയും കിറോഡി ലാൽ മീണ ഇതേ ബില്ലുമായി വന്നപ്പോഴും സി.പി.എം എം.പിമാരുടെ എതിർപ്പിനെ തുടർന്ന് പിന്തിരിഞ്ഞിരുന്നു. രാജ്യത്തെ മതസൗഹാർദവും സാമൂഹിക ഐക്യവും തകർക്കുന്ന നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് എളമരം കരീം എം.പി പറഞ്ഞു