republic-pared

ന്യൂഡൽഹി: കാശിവിശ്വനാഥ് ക്ഷേത്ര മാതൃകയും സ്കിൽ ഡെവലപ്മെന്റ് നേട്ടങ്ങളും ഉൾപ്പെടുത്തി റിപ്പബ്ളിക് ദിന പരേഡിൽ അവതരിപ്പിച്ച ഉത്തർപ്രദേശിന്റെ നിശ്ചല ദൃശ്യത്തിന് അവാർഡ്. കഴിഞ്ഞ വർഷവും യു.പിക്കായിരുന്നു അവാർഡ്. കേന്ദ്ര മന്ത്രാലയ വിഭാഗത്തിൽ വിദ്യാഭ്യാസ, വ്യോമയാന മന്ത്രാലയങ്ങളുടെ നിശ്ചല ദൃശ്യങ്ങൾ അവാർഡ് പങ്കിട്ടു. മികച്ച മാർച്ചിംഗിനുള്ള അവാർഡ് സായുധ സേനകളിൽ ഇന്ത്യൻ നാവികസേനയും അനുബന്ധ സേനകളിൽ സി.ഐ. എസ്.എഫും നേടി. 2022 ജനുവരി 25 മുതൽ 31 വരെ നടന്ന ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ നിശ്ചയിച്ചത്.