covid

ന്യൂഡൽഹി: കൊവിഡ് നഷ്ടപരിഹാരത്തിന് ഓഫ് ലൈനായി നൽകിയ അപേക്ഷ നിരസിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി. ഓൺലൈനായാണോ അല്ലയോ എന്ന് പരിഗണിക്കാതെ എല്ലാ അപേക്ഷകളും സ്വീകരിക്കണമെന്ന് ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് ബി.വി നാഗരത്ന്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഓഫ് ലൈനായി നൽകിയ അപേക്ഷ നിരസിച്ച തീരുമാനം പുനഃപരിശോധിക്കാൻ സംസ്ഥാനങ്ങൾക്ക് കോടതി ഒരാഴ്ചത്തെ സമയം നൽകി. യോഗ്യരാണോ എന്ന് നോക്കിയാണ് അപേക്ഷ സ്വീകരിക്കേണ്ടത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി യോഗ്യതയുള്ള അപേക്ഷകൾ തള്ളിക്കളയരുത്. സങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കാൻ അവസരം നൽകണം. കോടതി വ്യക്തമാക്കി.