
ന്യൂഡൽഹി: ഒമിക്രോൺ കൂടുതൽ നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചന നൽകി ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.8 ശതമാനമായി കുറഞ്ഞു. ഇന്നലെ 1604 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്. 17 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഒമിക്രോൺ കുറയുന്ന സാഹചര്യത്തിൽ നാളെ മുതൽ സ്കൂളുകളും കോളേജുകളിലും തുറന്ന് പ്രവർത്തിക്കും. റെസ്റ്റോറന്റുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ ഒഴിവാക്കി.