
ന്യൂഡൽഹി: ലതാമങ്കേഷ്കറുടെ വിയോഗത്തെ തുടർന്ന് യു.പി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രിക പുറത്തിറക്കൽ ചടങ്ങ് ബി.ജെ.പി റദ്ദാക്കി. പ്രകടനപത്രിക പുറത്തിറക്കൽ പരിപാടിയിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ ഇന്നലെ ലഖ്നൗവിൽ എത്തിയിരുന്നു. ചടങ്ങ് റദ്ദാക്കിയതിനെ തുടർന്ന് നേതാക്കൾ പാർട്ടി ഓഫീസിൽ അനുശോചന യോഗം ചേർന്നു. രണ്ട് മിനിട്ട് മൗനം ആചരിച്ചു. പ്രകടനപത്രിക പുറത്തിറക്കുന്നത് ഏത് ദിവസമെന്നത് പിന്നീട് അറിയിക്കാമെന്ന് പാർട്ടി അറിയിച്ചു.