
ന്യൂഡൽഹി: ഒറ്റ ഡോസ് സ്പുട്നിക് ലൈറ്റ് കൊവിഡ് വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) അനുമതി ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ച 9-ാമത്തെ വാക്സിനാണിത്.
ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് തീരുമാനം. ഒറ്റ ഡോസ് സ്പുട്നിക് വാക്സിന് അനുമതി കൊടുത്തത് പകർച്ചവ്യാധിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്ന് മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.