
ന്യൂഡൽഹി: കൊവിഡ് വ്യാപനം കുറയുന്നതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകൾ ഇന്ന് മുതൽ വീണ്ടും തുറക്കും. ഡൽഹി, കേരളം, ഗുജറാത്ത്, ഉത്തർപ്രദേശ്, ബീഹാർ, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്കൂളുകൾ തുറക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്ര സർക്കാർ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ചില മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഡൽഹിയിൽ 9 മുതൽ മുകളിലുള്ള ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. കോളേജുകളും മറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും ഇന്ന് മുതൽ പൂർണമായും തുറക്കും. നഴ്സറി മുതൽ 8 വരെയുള്ള ക്ലാസുകൾ 14 നാണ് തുറക്കുന്നത്.