
ന്യൂഡൽഹി: ഹ്യുണ്ടായ് കമ്പനിയുടെ പാകിസ്ഥാൻ ട്വിറ്റർ അക്കൗണ്ടിൽ വന്ന കാശ്മീർ വിരുദ്ധ പ്രസ്താവനയെ അപലപിച്ച് ഹ്യുണ്ടായ് ഇന്ത്യ. കാശ്മീരിൽ സ്വാതന്ത്ര്യ സമരത്തിൽ പോരാടുന്ന സഹോദരൻമാർക്ക് പിന്തുണയെന്ന പേരിൽ വന്ന പോസ്‌റ്റ് വിവാദമായതിനെ തുടർന്ന് പിൻവലിച്ചിരുന്നു. പാകിസ്ഥാനിൽ കാശ്‌മീർ ഐക്യദാർഢ്യ ദിനമായി ആചരിച്ച ഫെബ്രുവരി അഞ്ചിനാണ് പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യൻ ദേശീയതയോടൊപ്പമാണ് കമ്പനിയെന്ന് ഹ്യുണ്ടായ് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യ തങ്ങൾക്ക് രണ്ടാം വീടാണ്. നിർവികാരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് കമ്പനി പ്രോത്സാഹിപ്പിക്കാറില്ലെന്നും സമൂഹമാദ്ധ്യമത്തിലെ പോസ്റ്റ് ഇന്ത്യയിലെ തങ്ങളുടെ അർപ്പണ ബോധത്തിനും സേവന മനോഭാവത്തിനും എതിരായതിനാൽ അപലപിക്കുന്നതായും പ്രസ്‌താവനയിൽ വിശദീകരിക്കുന്നു.