o

ന്യൂഡൽഹി: ഒമിക്രോൺ വ്യാപനത്തോത് കുറഞ്ഞതോടെ വർക്ക് ഫ്രം ഹോം സൗകര്യം പിൻവലിച്ച് മുഴുവൻ ജീവനക്കാരും ഹാജരാകുന്ന നിലയിൽ കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇന്നലെമുതൽ പഴയപടിയാക്കി. എല്ലാ വകുപ്പുകളിലേയും ജീവനക്കാർക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി. ജീവനക്കാർ ഓഫീസുകളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് വകുപ്പ് മേധാവികൾ ഉറപ്പുവരുത്തണമെന്ന്

കേന്ദ്ര പേഴ്സണൽകാര്യ മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ജനുവരി 3നാണ് 50 ശതമാനം ഹാജർ നിശ്ചയിച്ചത്. 31ലെ ഉത്തരവിലൂടെ അണ്ടർ സെക്രട്ടറി റാങ്കിന് താഴെയുള്ള ജീവനക്കാർക്ക് ഫെബ്രുവരി 15വരെ വർക്ക് ഫ്രം ഹോം നീട്ടിയിരുന്നു. ഇത് റദ്ദാക്കിയാണ് പുതിയ നിർദ്ദേശം.