muraleedharan

ന്യൂഡൽഹി:ലോകായുക്തയെ നോക്കുകുത്തിയാക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കങ്ങളിൽ സി.പി.എം കേന്ദ്ര നേതൃത്വം മൗനം പാലിക്കുന്നത് വിരോധാഭാസമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. അഴിമതിക്കെതിരെ നിലകൊള്ളേണ്ട ലോകായുക്തയെ നിർവീര്യമാക്കാനാണ് അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ച പിണറായി സർക്കാർ പുതിയ ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നത്.

സ്വന്തം മന്ത്രിസഭയിലെ സി.പി.ഐയുടെ എതിർപ്പിനെ അവഗണിച്ച് ഗവർണർക്കുമേൽ ലോകായുക്ത ഓർഡിനൻസ് അടിച്ചേൽപ്പിക്കുകയാണ് . ഭരണഘടനാ പദവി വഹിക്കുന്ന ഏതൊരു ഗവർണറും സ്വീകരിക്കുന്ന നടപടിക്രമങ്ങൾ കോൺഗ്രസ് നേതാക്കൾക്ക് അറിയാമെന്നിരിക്കെ, ഗവർണറുടെ ഓഫീസിനെ ഓർഡിനൻസ് ഒപ്പു വച്ചതിന്റെ പേരിൽ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ സങ്കുചിത മനോഭാവമാണെന്ന്

മുരളീധരൻ ചൂണ്ടിക്കാട്ടി.