
ന്യൂഡൽഹി: അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർക്ക് ആദരമർപ്പിച്ച് പാർലമെന്റിന്റെ ഇരുസഭകളും ഒരുമണിക്കൂർ നേരം പിരിഞ്ഞു. മികച്ച ഗായികയെയും ഒരു മനുഷ്യസ്നേഹിയെയുമാണ് രാജ്യത്തിന് നഷ്ടമായതെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറഞ്ഞ പ്രധാനമന്ത്രിയും ലതാ മങ്കേഷ്കർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് പ്രസംഗം തുടങ്ങിയത്.