ന്യൂഡൽഹി: ഇ.എസ്.ഐ കോർപറേഷന് കീഴിലുള്ള രാജ്യത്തെ എട്ട് മെഡിക്കൽ കോളേജുകളിൽ ഇൻഷ്വറൻസ് പരിരക്ഷയുള്ള തൊഴിലാളികളുടെ മക്കൾക്ക് 343 സീറ്റുകൾ നീക്കിവച്ചിട്ടുണ്ടെന്ന് കേന്ദ്ര തൊഴിൽമന്ത്രി രാമേശ്വർ ടെലി ലോക്സഭയിൽ എൻ.കെ പ്രേമചന്ദ്രനെ അറിയിച്ചു. 70 സീറ്റുകൾ പൊതു വിഭാഗത്തിലേക്ക് മടക്കിനൽകി.