
ന്യൂഡൽഹി: ഖേലോ ഇന്ത്യാ സ്‌കീമിൽ തിരുവനന്തപുരം ജി.വി രാജാ സ്‌പോർട്‌സ് സ്‌കൂളിന് 2.64 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് യുവജനകാര്യ കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂർ ലോക്‌സഭയിൽ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു. ഇതു വരെ 1.44 കോടി രൂപ റിലീസ് ചെയ്തിട്ടുണ്ട്. അനുവദിച്ച തുകയിൽ 36.3 ലക്ഷം രൂപ കായിക ഉപകരണങ്ങൾ വാങ്ങാനും 66.26 ലക്ഷം രൂപ പരിശീലകരെ നിയോഗിക്കാനുമാണ് ഉപയോഗിക്കുക.