cbse-exam

ന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഓഫ്‌ലൈനായി ഏപ്രിൽ 26ന് തുടങ്ങും. വിശദമായ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. നവംബർ-ഡിസംബറിൽ നടന്ന ഒന്നാം ടേം പരീക്ഷയിൽ നിന്ന് വ്യത്യസ്തമായി ഒബ്ജക്ടീവ്, സബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ രണ്ടാം ടേം പരീക്ഷയിലുണ്ടാകുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ചോദ്യപേപ്പർ മാതൃക സി.ബി.എസ്.ഇ വെബ്സൈറ്റിൽ ലഭ്യമാണ്. ഒന്നാം ടേം പരീക്ഷയുടെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കൊവിഡ് സാഹചര്യത്തിലാണ് ഈ അദ്ധ്യയന വർഷം മുതൽ 10, 12 ക്ലാസ് പരീക്ഷകൾ രണ്ട് ടേമുകളിലാക്കിയത്.