
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് തരംഗം വീശിയ 2020ൽ തൊഴിലില്ലായ്മയും കടബാദ്ധ്യത അടക്കമുള്ള പ്രശ്നങ്ങളും കാരണം 8761 പേർ ജീവനൊടുക്കിയെന്ന് കേന്ദ്ര സർക്കാർ.
2018ൽ 2741പേരും 2019ൽ 2851 പേരും 2020ൽ 3548 പേരുമാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കിയതെന്ന് രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.
കടബാദ്ധ്യത കാരണം ജീവനൊടുക്കിയവരുടെ കണക്ക് ഇങ്ങനെ: 4970 (2018), 5908 (2019), 5213 (2020). നാഷണൽ ക്രൈം റെക്കാഡ് ബ്യൂറോയുടെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് മന്ത്രി വിവരങ്ങൾ നൽകിയത്. ആത്മഹത്യ തടയാൻ സർക്കാർ ജില്ലകൾ തോറും ദേശീയമാനസികാരോഗ്യ പദ്ധതി നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.