krail

ന്യൂഡൽഹി: കെ-റെയിലിന് വിദേശവായ്പ ലഭിക്കാൻ കേന്ദ്ര സർക്കാർ ശുപാർശ ചെയ്തിട്ടില്ലെന്നും സ്റ്റാൻഡേർഡ് ഗേജ് പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അഷ്വനി വൈഷണവ് ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് നൽകിയ മറുപടിയിൽ അറിയിച്ചു. ജൈക്ക, എ.ഡി.ബി, എ.ഐ.ഐ, കെ.എഫ്.ഡബ്ല്യു എന്നീ ഏജൻസികളിൽ നിന്നു 33,700 കോടി രൂപയുടെ വായ്പയ്‌ക്ക് ശുപാർശ ചെയ്യാൻ കെ.ആർ.ഡി.സി.എൽ കേന്ദ്ര സർക്കാരിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ ശുപാർശ നൽകിയിട്ടില്ല.