china


ന്യൂ​ഡ​ൽ​ഹി​:​ ​ചൈ​ന​യി​ല​ട​ക്കം​ ​ന​ട​ത്തു​ന്ന​ ​എം.​ബി.​ബി.​എ​സ് ​ഓ​ൺ​ ​ലൈ​ൻ​ ​കോ​ഴ്സു​ക​ൾ​ക്ക് ​ഇ​ന്ത്യ​യി​ൽ​ ​അം​ഗീ​കാ​ര​മി​ല്ലെ​ന്ന് ​നാ​ഷ​ണ​ൽ​ ​മെ​ഡി​ക്ക​ൽ​ ​ക​മ്മി​ഷ​ൻ​ ​അ​റി​യി​ച്ച​തോ​ടെ,​ ​മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​വി​ദ്യാ​‌​ർ​ത്ഥി​ക​ൾ​ ​ആ​ശ​ങ്ക​യി​ലാ​യി.​ ​കാ​ൽ​ ​ല​ക്ഷ​ത്തോ​ളം​ ​ഇ​ന്ത്യ​ക്കാ​ർ​ ​ചൈ​ന​യി​ൽ​ ​എം.​ബി.​ബി.​എ​സ് ​കോ​ഴ്സ് ​ചെ​യ്യു​ന്നു​ണ്ട്.​ ​ഇ​തി​ൽ​ ​മൂ​വാ​യി​ര​ത്തി​ലേ​റെ​യും​ ​മ​ല​യാ​ളി​ക​ളാ​ണ്.
കൊ​വി​ഡ് ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ചൈ​ന​ ​വി​ദേ​ശ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​നാ​ട്ടി​ലേ​ക്ക് ​തി​രി​ച്ച​യ​ച്ച് ​ര​ണ്ടു​ ​വ​ർ​ഷ​മാ​യി​ ​എം.​ബി.​ബി.​എ​സ് ​പ​ഠ​നം​ ​ഓ​ൺ​ ​ലൈ​നി​ലാ​ക്കി​യ​ത്.​ ​ചൈ​ന​യി​ലെ​ ​ചി​ല​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​പ്ര​വേ​ശ​ന​ത്തി​ന് ​നോ​ട്ടീ​സ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ​പി​ന്നാ​ലെ,​ ​മെ​ഡി​ക്ക​ൽ​ ​ക​മ്മി​ഷ​ൻ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​സ​ന്ധ്യ​ ​ഭു​ല്ലാ​ർ​ ​അം​ഗീ​കാ​ര​മി​ല്ലെ​ന്ന് ​സ​ർ​ക്കു​ല​ർ​ ​ഇ​റ​ക്കു​ക​യാ​യി​രു​ന്നു.​ ​കോ​ഴ്സി​ൽ​ ​പു​തു​താ​യി​ ​ചേ​രു​ന്ന​വ​ർ​ക്കും​ ​ചൈ​ന​യി​ലേ​ക്കു​ള്ള​ ​യാ​ത്ര​ ​സാ​ദ്ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ​ ​ഓ​ൺ​ലൈ​ൻ​ ​പ​ഠ​നം​ ​ന​ട​ത്തേ​ണ്ടി​വ​രും.​ ​ചൈ​ന​ 2020​ ​ന​വം​ബ​ർ​ ​മു​ത​ൽ​ ​​ ​വി​സ​കൾ ​ ​മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ഇന്ത്യയി​ലെ ഫോ​റി​ൻ​ ​മെ​ഡി​ക്ക​ൽ​ ​ഗ്രാ​ഡ്വേ​റ്റ്സ് ​എ​ക്സാ​മി​നേ​ഷ​ൻ​സ് ​(​എ​ഫ്.​എം.​ജി.​ഇ​)​ ​ച​ട്ട​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്ക​ണ​ം.

ചെലവ് കുറവ്

ആകർഷണം

കുറഞ്ഞ ചെലവിൽ എം.ബി.ബി.എസ് പഠിക്കാനാണ് (അഞ്ച് വർഷത്തേക്ക് പരമാവധി 20 ലക്ഷം) മലയാളികൾ ഉൾപ്പെടെ ചൈനയിലെത്തുന്നത്. ചൈനയിലെ 45 മെഡിക്കൽ സർവകലാശാലകളിലാണ് മൂവായിരത്തിലേറെ മലയാളികളുടെ പഠനം. മൂന്നാം വർഷം മുതൽ ക്ലിനിക്കൽ ക്ലാസുകൾ ആരംഭിക്കും. രണ്ട് വർഷമായി ക്ലിനിക്കൽ ക്ലാസുകളില്ല. ചൈനയിൽ ക്ലിനിക്കൽ ക്ലാസുകളിൽ പങ്കെടുത്ത് പ്രാക്ടിക്കൽ പരീക്ഷ വിജയിച്ചാലേ എം.ബി.ബി.എസ് പാസാകൂ. ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ നാഷണൽ മെഡിക്കൽ കമ്മിഷന്റെ യോഗ്യതാ പരീക്ഷയും വിജയിക്കണം. ഒരു വർഷ ഹൗസ് സർജൻസിയും ഇവിടെ പൂർത്തിയാക്കണം.

ഇന്ത്യയിൽ പ്രാക്ടിക്കൽ:

കേന്ദ്രത്തിന് നോട്ടീസ്

ഇന്ത്യയിൽ പ്രാക്ടിക്കലിന് സൗകര്യമാവശ്യപ്പെട്ട് ചൈനയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി മെഡിക്കൽ കൗൺസിലിനും കേന്ദ്ര സർക്കാരിനും നോട്ടീസയച്ചു. ചൈനയിലേക്ക് മടങ്ങാൻ വിസ ലഭിക്കാതെ കുടുങ്ങിയ നിംഗ്ബോ സർവകലാശാലയിലെ 147 വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്. ഓൺലൈൻ പഠനം അംഗീകരിക്കുക, ചൈനയുമായി ചർച്ച നടത്തി യാത്രാതടസം നീക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഇവർ ഭീകരരല്ലെന്നും കുട്ടികളാണെന്ന പരിഗണന നൽകണമെന്നും ജസ്റ്റിസുമാരായ ഡി.എൻ. പട്ടേലും ജ്യോതി സിംഗും നിർദ്ദേശിച്ചു.

'ഓൺലൈൻ ക്ലാസ് മാത്രമായുള്ള കോഴ്സ് അംഗീകരിക്കില്ലെന്നാണ് സർക്കുലർ. കേരളത്തിലെത്തിയവർക്ക് ഇവിടത്തെ മെഡിക്കൽ കോളേജുകളിൽ ക്ലിനിക്കൽ, പ്രാക്ടിക്കൽ ക്ലാസുകൾക്ക് സർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തെ തുടന്ന് പഠിക്കുന്ന സ്ഥാപനത്തിന്റെ ശുപാർശക്കത്ത് നൽകിയെങ്കിലും തീരുമാനം വന്നിട്ടില്ല'.

- ലേഖ ശങ്കർ, സംസ്ഥാന ജോ. സെക്രട്ടറി,

ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് പാരന്റ്സ് അസോ.