ashish-misra

ന്യൂഡൽഹി:ലഖിംപൂർ ഖേരി കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാല് മാസത്തെ ജയിൽവാസത്തിന് ശേഷമാണിത്. കേസിലെ മറ്റ് രണ്ട് പ്രതികൾക്കും ജാമ്യം ലഭിച്ചു.

കോടതി അന്വേഷണ സംഘത്തെ രൂക്ഷമായി വിമർശിച്ചു. ആശിഷ് മിശ്ര കർഷകരെ കൊലപ്പെടുത്താനായി വെടിയുതിർത്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു. എന്നാൽ അന്വേഷണത്തിൽ കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ ശരീരത്തിൽ വെടിയേറ്റതിനെ തുടർന്നുള്ള മുറിവ് കണ്ടെത്താനായിട്ടില്ല. ഡ്രൈവറെ പ്രകോപിപ്പിച്ച് കർഷകരുടെ ഇടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. എന്നാൽ, ഡ്രൈവറടക്കം രണ്ട് പേർ കൊല്ലപ്പെട്ടെന്നും കോടതി പറഞ്ഞു.