
ന്യൂഡൽഹി: ക്രിസ്ത്യൻ ദേവാലയങ്ങളിലെ ആരാധനാ സൗകര്യം കണക്കിലെടുത്ത് മണിപ്പൂർ നിയമസഭാ തിയതികളിൽ മാറ്റം വരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഒന്നാം ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28നുംരണ്ടാം ഘട്ടം മാർച്ച് അഞ്ചിനും നടക്കും. നേരത്തെ ഫെബ്രുവരി 27ന് ഒന്നാം ഘട്ടവും മാർച്ച് മൂന്നിന് രണ്ടാം ഘട്ടവുമാണ് തീരുമാനിച്ചിരുന്നത്. ഈ സമയക്രമം ആരാധനയ്‌ക്ക് തടസമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ക്രിസ്ത്യൻ സംഘടനകൾ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു.