
ന്യൂഡൽഹി: എ.ഐ.സി.സി ആസ്ഥാനമായ അക്ബർ റോഡിലെ കെട്ടിടത്തിനും പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി താമസിക്കുന്ന ജൻപഥ് റോഡിലെ പത്താം നമ്പർ വസതിക്കും വാടക കുടിശ്ശികയുണ്ടെന്ന് കേന്ദ്ര നഗര വികസന മന്ത്രാലയത്തിൽനിന്ന് വിവരാവകാശ നിയമം വഴി ലഭിച്ച മറുപടിയിൽ പറയുന്നു. പാർട്ടി ആസ്ഥാനത്തിന്റെ വാടക കുടിശ്ശിക ഇനത്തിൽ കോൺഗ്രസ് നൽകാനുള്ളത് 12,69,92 രൂപയാണെന്ന് സുജിത് പട്ടേൽ എന്ന വിവരാവകാശ പ്രവർത്തകന് ലഭിച്ച മറുപടിയിൽ പറയുന്നു. 2012 ഡിസംബറിന് ശേഷം ആസ്ഥാന മന്ദിരത്തിനുള്ള വാടക അടച്ചിട്ടില്ല.
സോണിയയുടെ വസതിയുടെ വാടക കുടിശ്ശിക 4,610 രൂപ മാത്രമാണ്. ഒടുവിൽ വാടക അടച്ചത് 2020 സെപ്‌തംബറിൽ. അതേസമയം സോണിയയുടെ പഴ്സണൽ സെക്രട്ടറിയും മലയാളിയുമായ വിൻസെന്റ് ജോർജ്ജിന്റെ ചാണക്യപുരിയിലെ വസതിയുടെ വാടകയായി 5,07,911 രൂപ നൽകാനുണ്ട്. 2013 സെപ്‌തംബറിന് ശേഷം വാടക നൽകിയിട്ടില്ല.