
ന്യൂഡൽഹി: ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചു വയ്‌ക്കാനുള്ളതല്ലെന്നും അതിനാൽ പ്രവാചകന്റെ കാലം മുതൽ മുസ്ളീം വനിതകൾ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നതായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
സൗന്ദര്യത്തിൽ പ്രതിഫലിക്കുന്നത് ദൈവത്തിന്റെ മഹത്വമാണെന്ന് അക്കാലത്ത് സ്ത്രീകൾ വിശ്വസിച്ചിരുന്നു. ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകൾ വാദിച്ചിരുന്നു. സൗന്ദര്യം മറച്ചു വയ്‌ക്കുന്നതിന് പകരം ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടതെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.
ലോകായുക്ത ഒാർഡിനൻസ്: നിറവേറ്റിയത് ഭരണഘടനാ ചുമതല
ലോകയുക്ത ഓർഡിനൻസ് ഒപ്പിട്ടതിലൂടെ ഭരണഘടനാ ചുമതല നിറവേറ്റുകയായിരുന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒാർഡിനൻസിന്റെ മെറിറ്റിനെക്കുറിച്ച് വിലയിരുത്താൻ താനളല്ല. തിരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭയുടെ നിർദേശം അനുസരിക്കാൻ ബാധ്യസ്ഥനാണ്. ഭരണഘടനാ വിരുദ്ധമായി ഒന്നും ബില്ലിൽ കാണാൻ കഴിഞ്ഞില്ല. അതിനാലാണ് ഒപ്പിട്ടതെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു